Yono sbi account opening
ആദ്യകാല മനുഷ്യജീവിതം
ആദ്യകാല മനുഷ്യ ജീവിതത്തെ പ്രധാനമായി 4 ശിലായുഗമായി തിരിക്കാം
1.പ്രാചീന ശിലായുഗം
2.മധ്യ ശിലായുഗം
3.നവീന ശിലായുഗം
4.താമ്ര ശിലായുഗം
പ്രാചീന ശിലായുഗം(palaeolithic age)
പ്രാചീന ശിലായുഗ മനുഷ്യൻ ഗുഹാഭിത്തികളിൽ വരച്ച ചിത്രങ്ങൾ കണ്ടെത്തിയത് എവിടെ നിന്നാണ്??
വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ലാസ്‌കോ
.10000 വർഷങ്ങൾ മുൻപ് പ്രാചീന ശിലായുഗ മനുഷ്യർ വരച്ച ചില ഗുഹാചിത്രങ്ങൾ?
1.സംഘ നൃത്തം (ഭിം ബേഡ്ക?)
2.വേട്ടയാടൽ (ഭിം ബേഡ്ക )
3.കാട്ടു പന്നി (അലട്ടാ മിറ -സ്പെയിൻ )
4.കാട്ടുപോത്ത് (ഷോവേ -ഫ്രാൻസ് )
.പ്രാചീന ശിലായുഗ മനുഷ്യരുടെ മറ്റു സവിശേഷതകൾ?
. മൃഗങ്ങളെ വേട്ടയാടിയിരുന്നു
. സംഘമായി വിനോദത്തിൽ ഏർപ്പെട്ടിരുന്നു
. സസ്യങ്ങളുടെ ചാറും ചെങ്കൽ പൊടിയും ചേർത്ത് നിറങ്ങൾ ഉണ്ടാക്കിയിരുന്നു
. മൃഗ കൊഴുപ്പ് ഉപയോഗിച്ച് തീ കത്തിച്ചു വെളിച്ചം ലഭ്യമാക്കി
. ഭക്ഷണം വേവിച്ചിരുന്നു
. പരുക്കൻ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്നു
. പ്രാചീന ശിലായുഗത്തെ വേട്ടയാടൽ യുഗം എന്നും അറിയപ്പെടുന്നു
.പ്രാചീന ശിലായുഗ മനുഷ്യരുടെ പ്രധാന കേന്ദ്രങ്ങൾ?
1.ഭിം ബേഡ്ക (മധ്യ പ്രദേശ് )
2.കുർനൂൽ കുന്നുകൾ(ആന്ധ്രാ പ്രദേശ് )
3.ഹൻസൾ(കർണാടകം )
4.നാഗാർജുനകൊണ്ട (ആന്ധ്രാ പ്രദേശ് )
5.നർമദ താഴ്‌വര (മധ്യ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് )
🔷മധ്യ ശിലായുഗം (mesolithic age)
. സൂക്ഷമ ശിലായുഗം എന്നറിയപ്പെടുന്നു
. സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങൾ ഈ കാലഘട്ടത്തിൽ ആണ് ഉപയോഗിച്ച് തുടങ്ങിയത്
.മധ്യ ശിലായുഗ കാലത്തെ വേട്ടയാടലിന്റെ വംശനാശ ഭീഷണി നേരിട്ട ജീവി?
മാമോത്ത്
. ക്ലോണിങ്ങിലൂടെ മാമോത്തിനെ പുനർജീവിപ്പിക്കാൻ നേതൃത്വം വഹിക്കുന്നത്?
ടോറി ഹെറിഡ്ജ്
.മധ്യ ശിലായുഗ കാലത്തെ പ്രധാന കേന്ദ്രങ്ങൾ?
1.ബാഗൊർ (രാജസ്ഥാൻ)
2.ആഡംഗഡ് (മധ്യ പ്രദേശ് )
🔷നവീന ശിലായുഗം (neolithic age)
.ഈ കാലഘട്ടത്തിൽ ആണ് കൃഷി ആരംഭിച്ചത്
.ശിലായുധങ്ങൾ മിനുസപ്പെടുത്തി ഉപയോഗിക്കാൻ തുടങ്ങി
.ഈ കാലഘട്ടത്തിലെ മാറ്റങ്ങളെ കുറിച്ച് കൂടുതൽ അറിവ് നൽകുന്ന ഗോൾഡൻ ചൈൽഡിന്റെ 2 കൃതികളാണ്?
1.മനുഷ്യൻ സ്വയം നിർമിക്കുന്നു
2.ചരിത്രത്തിനു എന്ത് സംഭവിച്ചു
.കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രം?
എടയ്ക്കൽ
.മറ്റു നവീന ശിലായുഗ കേന്ദ്രങ്ങൾ?
1.തടാക ഗ്രാമങ്ങൾ (സ്വിറ്റസർലാൻഡ് )
2.ജെറീക്കോ (പാലസ്തീൻ )
3.ജാർമോ
🔷താമ്ര ശിലായുഗം (chalcholithic age)
. ശിലായുഗത്തിൽ നിന്നും ലോഹയുഗത്തിലേക്കുള്ള മാറ്റമാണ് താമ്ര ശിലായുഗം
. ചെമ്പു ഉപയോഗിച്ച് തുടങ്ങിയത് ഈ കാലഘട്ടത്തിൽ ആണ്
.പ്രധാനപ്പെട്ട താമ്ര ശിലായുഗ കേന്ദ്രങ്ങൾ?
1. മെഹർഹഡ്
2. ചാതൽ ഹൊയൂക്ക് (തുർക്കി)
